രാമപുരം ഉപവിദ്യാഭ്യാസ ജില്ലയില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു. ഉപജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും വിരമിച്ച എഴുപത്തിയഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ളവരെ പൊന്നാടയണിയിച്ച് ആദരിച്ചു. രാമപുരം ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം ഡോ. രാജു ഡി കൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജോസഫ് കെ കെ ഗുരുശ്രേഷ്ഠരെ പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. ഹെഡ് മാസ്‌റ്റേഴ്‌സ് ഫോറം സെക്രട്ടറി ബെന്നി അഗസ്റ്റിന്‍, ചിത്ര വി എം , സിസ്റ്റര്‍ മേഴ്‌സി കൂട്ടുങ്കല്‍, അശോക് ജി.ബി , മുന്‍ എഇഒ സണ്ണി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments