Breaking...

9/recent/ticker-posts

Header Ads Widget

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ഓണം വിപണി





പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാരംഭിക്കുന്ന കര്‍ഷക ഓണം വിപണികളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കാര്‍ഷിക രംഗത്ത് കത്തോലിക്കാ സഭയുടെ ഇടപെടല്‍ മഹത്തരമെന്ന് എം.എല്‍.എ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതയിലെ 52 ഇടവക പള്ളികളോടു ചേര്‍ന്ന് ആരംഭിക്കുന്ന കര്‍ഷക ഓണ വിപണികളുടെ ഉദ്ഘാടനമാണ് അഗ്രിമാ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടന്നത്. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് തടത്തില്‍ അദ്ധ്യക്ഷനായിരുന്നു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ .ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയംപടി, ജോയി മടിക്കാങ്കല്‍, പി.വി. ജോര്‍ജ് പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. മാനുവല്‍ ആലാനി, സാജു വടക്കേല്‍, ജോസ് നെല്ലിയാനി, എ.ബി. സെബാസ്റ്റ്യന്‍, എബിന്‍ ജോയി, ക്ലാരീസ് ചെറിയാല്‍ , ഷീബാ ബെന്നി, സൗമ്യ ജയിംസ്, ആലീസ് ജോര്‍ജ്, ജോസുകുട്ടി കണ്ടത്തില്‍, ജസ്റ്റിന്‍ ജോസഫ് , അനു റജി, മഞ്ജു ജസ്റ്റിന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments