Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ അയ്യങ്കാളിയുടെ 159-മത് ജയന്തി സെപ്റ്റംബര്‍ 9ന്



മഹാത്മാ അയ്യങ്കാളിയുടെ 159-മത് ജയന്തി കെപിഎംഎസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 9ന് ആചരിക്കും. സംസ്ഥാനത്തെ 109 കേന്ദ്രങ്ങളിലാണ് അവിട്ടാഘോഷ പരിപാടികള്‍ നടക്കുന്നത്. കെപിഎംഎസ് കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജയന്തിയാഘോഷം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം അഖില്‍ കെ ദാമോദരന്‍ ജന്‍മദിന സന്ദേശം നല്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അനുസ്മരണപ്രഭാഷണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി അവിട്ടംദിന ഘോഷയാത്രയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.കെ രാജന്‍, അഖില്‍ കെ ദാമോദരന്‍, മധു സി.വി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments