DCC പ്രസിഡന്റും UDF നേതാവുമായ നാട്ടകം സുരേഷ് MLA യെ അപകീർത്തിപ്പെടുത്തുകയും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസിനെതിരെ പോലീസ് FIR ഇട്ട് കേസ് എടുത്ത സാഹചര്യത്തിൽ ബിജുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാലാ നഗരസഭ UDF പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.. രാഷ്ട്രീയ നെറികേട് കാണിച്ച്, കൂറുമാറി, കാലുവാരി പാലാനഗരസഭയിലെ ഭരണം ഇടതുപക്ഷത്തിന് അടിയറ വെക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച ബിജു ഉൾപ്പെടെയുള്ളവരെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും പുറത്താക്കിയതുവഴി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുകൂടിയായ നാട്ടകം സുരേഷ് MLA തന്റെ കടമ നിർവഹിക്കുകയാണ് ചെയ്തത്.




0 Comments