ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ മേലുകാവ് സെന്റ് തോമസ് ബാലമന്ദിരത്തില്‍ മധുര പലഹാരങ്ങളും. പലവ്യഞ്ജനങ്ങളും. പോഷകാഹാര സാധനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടികാട്ട് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഡെന്‍സി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ബാലമന്ദിരം ഡയറക്ടര്‍ മദര്‍ സിസ്റ്റര്‍ മരിയറ്റ് പ്ലാത്തോട്ടം, സിസ്റ്റര്‍ ഫ്രാന്‍സില്ല, സിസ്റ്റര്‍ ലിന്‍സി, സിസ്റ്റര്‍ സ്നോ മേരി, സിസ്റ്റര്‍ മെറിന്‍, ലയണ്‍സ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറര്‍ മാത്യു വെള്ളാത്തോട്ടം, ലയണ്‍സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments