Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍



കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ഓണപ്പൂക്കളമൊരുക്കി ഓണപ്പാട്ടുകളും വിവിധ മത്സരങ്ങളുമായാണ് ആഘോഷം നടന്നത്. കസേരകളി , സുന്ദരിക്ക് പൊട്ടുകുത്തല്‍ , ബോള്‍ പാസിംഗ്, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ ആഹ്ലാദ കാഴ്ചയൊരുക്കി. സമ്മേളനത്തില്‍ ലയണ്‍ ജിജി ജോണ്‍ അധ്യക്ഷനായിരുന്നു MJF ലയണ്‍ വെങ്കിടാചലം ഓണ സന്ദേശം നല്‍കി ലയണ്‍ ത്രെസ്യാമ്മ സിറിയക് പതാക വന്ദനം നടത്തി. ഗോവര്‍ധന്‍ കൃഷ്ണയും സംഘവും ഓണപ്പാട്ട് അവതരിപ്പിച്ചു. MJF ലയണ്‍ വിന്നി ഫിലിപ്പ് , ലയണ്‍ ഉണ്ണി കുളപ്പുറം, ലയണ്‍ വിന്‍സന്റ് മാടവന എന്നിവര്‍ ഓണാശംസകളര്‍പ്പിച്ചു. ലയണ്‍ LC ചാക്കോ സമ്മാന വിതരണം നടത്തി. ലയണ്‍ ശ്രീജിത് R നമ്പൂതിരി , ലയണ്‍ ഷീല ജീജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണ സദ്യയോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്. ലയണ്‍സ് ക്ലബ്ബംഗങ്ങളും കുടുംബാംഗങ്ങളും ആഘോഷ പരിപാടികളില്‍ പങ്കു ചേര്‍ന്നു.




Post a Comment

0 Comments