Breaking...

9/recent/ticker-posts

Header Ads Widget

P ശിവരാമപിള്ളയുടെ 35-ാം ചരമവാര്‍ഷികാചരണം നടന്നു.



കുറിച്ചിത്താനം PS PM ലൈബ്രറി സ്ഥാപകനും അധ്യാപകനും നാടകകൃത്തും കവിയുമായിരുന്ന P ശിവരാമപിള്ളയുടെ 35-ാം ചരമവാര്‍ഷികാചരണം നടന്നു. ലൈബ്രറി അങ്കണത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കീല്‍, പഞ്ചായത്തംഗം ജോസഫ് ജോസഫ്, അനിയന്‍ തലയാറ്റുംപിള്ളി, MS ഗിരീശന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രന്ഥശാലാ പ്രവര്‍ത്തനരംഗത്തും സാഹിത്യ രംഗത്തും അധ്യാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശിവരാമപിള്ള സാറിന്റെ സ്മരണയ്ക്കായി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തു. ഈ വര്‍ഷം കവിതയ്കാണ് പുരസ്‌കാരം നല്‍കുന്നത്. അവാര്‍ഡിനായി കവിതാസമാഹാരങ്ങള്‍ 2022 ഡിസംബര്‍ 31 നു മുന്‍പ് സമര്‍പ്പിക്കണമെന്ന് സെകട്ടറി അറിയിച്ചു.




Post a Comment

0 Comments