Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ്‌തോമസ് എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍



പുന്നത്തുറ സെന്റ്‌തോമസ് എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. പൂക്കള്‍കൊണ്ട് അലങ്കരിച്ച സ്‌കൂളില്‍ മാവേലിത്തമ്പുരാനും, മലയാളി മങ്കയും കൗതുക കാഴ്ചകളായി. ഓണപ്പാട്ടും, തിരുവാതിരകളിയും, വിവിധ മത്സരങ്ങളും നടന്നു. സ്‌കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകരായിരുന്ന പി.എം ജോസ്, ഏലിയാമ്മ എബ്രാഹം എന്നിവര്‍ ഓണ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോണ്‍സിയ, മിനി ജോസഫ്, അഭിഷേക് എസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മാതാപിതാക്കളും, പുന്നത്തുറ വിസിറ്റേഷന്‍ കോണ്‍വെന്റിലെ സിസ്‌റ്റേഴ്‌സും ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു. കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു.പി.ടി.എ എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഓണ സദ്യയോടെയാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത്.




Post a Comment

0 Comments