Breaking...

9/recent/ticker-posts

Header Ads Widget

എന്‍ ജി ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ



പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനേയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കി  സംസ്ഥാനത്ത് നിയമനങ്ങള്‍ അട്ടിമറിയ്ക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. ജീവനക്കാരുടെ ആനുകുല്യങ്ങള്‍ നിഷേധിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റിന് മുന്‍പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, 11 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടര്‍ പുന: സ്ഥാപിക്കുക , മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക , തസ്തികകള്‍ വെട്ടി കുറയ്ക്കാന്‍ ഉള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ്ണ. കോട്ടയം കളക്ടറേറ്റിനു മുന്‍പില്‍ എന്‍.ജി.ഒ അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജിന്റെ അധ്യാക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് , ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ: ജീ ഗോപകുമാര്‍ , എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെര്‍ബിറ്റ്, സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു, ബോബിന്‍ വി.പി, ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ്, അക്ഷറഫ് പറപ്പള്ളി, അക്ഷറഫ് ഇരിവേരി തുടങ്ങിയവര്‍ സംബന്ധിച്ചു.





Post a Comment

0 Comments