Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ കേരളോത്സവം ഡിസംബര്‍ 5 മുതല്‍



പാലാ നഗരസഭയില്‍ കേരളോത്സവം ഡിസംബര്‍ 5 മുതല്‍ 7 വരെ നടക്കും. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കുക, അവരില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും വളര്‍ത്തുക,  തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ജില്ലാ സംസ്ഥാന ദേശീയ തലത്തില്‍ മത്സരിക്കാനുള്ള അവസരങ്ങളും, ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ലഭിക്കും.  15നും 40 ഇടയില്‍ പ്രായമുള്ള പാലാ  നഗരവാസികള്‍ക്ക് ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാം. 5-ാം തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടനവും, 11 മണിക്ക് മുന്‍സിപ്പല്‍ ലൈബ്രറിയില്‍ രചനാ മത്സരവും, 6-ാം തീയതി ടൗണ്‍ഹാളില്‍ കലാ മത്സരവും 7-ാം തീയതി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കായിക മത്സരവും നടത്തും. രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെയാണ്.




Post a Comment

0 Comments