Breaking...

9/recent/ticker-posts

Header Ads Widget

കുഷ്ഠരോഗ നിര്‍ണയത്തിനായുള്ള ഭവന സന്ദര്‍ശന യജ്ഞം "അശ്വമേധം" അഞ്ചാം ഘട്ടത്തിന് തുടക്കമായി.



കുഷ്ഠരോഗ നിര്‍ണയത്തിനായുള്ള ഭവന സന്ദര്‍ശന യജ്ഞം അശ്വമേധം അഞ്ചാം ഘട്ടത്തിന് തുടക്കമായി. ജനുവരി 18 -മുതല്‍ 31 വരെയാണ് അശ്വമേധം അഞ്ചാം ഘട്ട ഭവന സന്ദര്‍ശനം നടക്കുന്നത്. ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന കാമ്പെയിന് തുടക്കം കുറിച്ചു. നഗരസഭ പരിധിയിലെ 35 വാര്‍ഡുകളിലും ഓരോ വീട്ടിലും കയറി മുഴുവന്‍ കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കി സര്‍വ്വേ നടത്തും. ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജിന്റെ വീട്ടില്‍ നിന്നുമാണ് സര്‍വ്വേക്ക് തുടക്കം കുറിച്ചത്. സര്‍വ്വേയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ നിര്‍വഹിച്ചു. സര്‍വ്വേയുടെ ഉദ്ദേശലക്ഷ്യങ്ങളെകുറിച്ചും, പ്രാധാന്യത്തെക്കുറിച്ചും,  രോഗലക്ഷണങ്ങളെക്കുറിച്ചും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആശ ജോ ആന്‍ മുരളി  വിശദീകരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധന്‍, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗീതാ ദേവി, കൂടാതെ പ്രത്യേക പരിശീലനം നല്‍കിയ ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ വോളണ്ടിയര്‍മാര്‍  തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കുചേര്‍ന്നു. തൊലിപ്പുറത്തുള്ള നിറം മങ്ങിയതോ ചുവന്ന പാടുകള്‍ അഥവാ തടിപ്പുകള്‍, തടിച്ചതും തിളക്കം ഉള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടക്കുവാന്‍ ഉള്ള പ്രയാസം എന്നിവയെല്ലാം ലെപ്രസിയുടെ പ്രധാന ലക്ഷണങ്ങളാണ്. വേദനയോ ചൊറിച്ചിലോ പോലുള്ള ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിലെ പാടുകള്‍ അവഗണിക്കരുതെന്നും, കുഷ്ഠരോഗ നിര്‍ണയ പരിശോധന  ഭവന സന്ദര്‍ശന യജ്ഞത്തോട് സഹകരിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. കുഷ്ഠരോഗം ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗമാണെന്നും വായുവിലൂടെയാണ് ഈ രോഗം പകരുന്നതെന്നും രോഗനിര്‍ണയം നടത്തിയാല്‍ ഈ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയുമെന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗത്തിനായുള്ള ചികിത്സ സൗജന്യമാണെന്നും അഡ്മിനിസ്‌ട്രേറ്റ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.




Post a Comment

0 Comments