അതിശക്തമായി വീശിയടിച്ച കാറ്റില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി പള്ളിപ്പടിക്ക് സമീപം പാതയോരത്തെ പുളിമരം കടപുഴകി റോഡിന് കുറുകെ വീണു. റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു . ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുളിമരം കടപുഴകി വീണത്. ജില്ലയില്‍ പല ഭാഗത്തും മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വന്നതിനാല്‍ മരം വെട്ടിനീക്കുന്നതിന് താമസം നേരിട്ടു.
പോലീസും ഹൈവേ പോലീസും കാണക്കാരിയിലും പട്ടിത്താനത്തും ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണുണ്ടായത്. ഏറ്റുമാനൂര്‍ നഗരസഭാ 26-ാം വാര്‍ഡില്‍ ശക്തമായ മഴയില്‍ വീശിയടിച്ച ചുഴലി കാറ്റില്‍ വീടിന്റെ മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. വീട് ഭാഗികമായി തകര്‍ന്നു. കല്ലുംപുറത്ത് കെ.എസ്. ചന്ദ്രശേഖരന്റെ വീടിന് മുകളിലേക്ക് സമീപ പുരയിടത്തിലെ തേക്കുമരമാണ് കടപുഴകി വീണത്. പ്രദേശവാസികള്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു. കൂറ്റന്‍ പരസ്യ ബോര്‍ഡ് ശക്തമായ കാറ്റില്‍ പറന്നു. ഏറ്റുമാനൂര്‍ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് ശക്തമായ കാറ്റിലും മഴയിലും റോഡിന്റെ എതിര്‍വശത്തേക്ക് പറന്നു വീണു. ഇതുവഴി കടന്നുപോയ ലോറിക്ക് മുകളിലേക്ക് 40 അടി നീളമുള്ള ബോര്‍ഡ് വീണെങ്കിലും വന്‍ ദുരന്തം തലനാരിഴയ്ക്ക് വഴി മാറി.
0 Comments