കിടങ്ങൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിനു മുകളില്‍ മരം വീണു. ശനിയാഴ്ച ഉച്ചയ്ക്ക് വീശി അടിച്ച ശക്തമായ കാറ്റിലാണ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി സുരേഷിന്റെ വീടിന്റെ മുകളിലേക്ക് തേക്ക് മരം വീണത്.
ടെറസിന് മുകളില്‍ സ്ഥാപിച്ചിരുന്ന ഓടുകള്‍ പൊട്ടിപ്പൊളിയുകയും വീടിന് കേടുപാടുകള്‍ സംഭവിയ്ക്കുകയും ചെയ്തു. വീടിനു മുകളില്‍ ട്രസ് വര്‍ക് ചെയ്തിരുന്ന ഭാഗത്തെ ഓടുകളടക്കം തകര്‍ന്നു. ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞ് വീടിനും കേടുപാടുകള്‍ സംഭവിച്ചു.
0 Comments