ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി തിരുവുത്സവം ജനുവരി 23 മുതല്‍ 29 വരെ നടക്കും. 23-ാം തീയതി രാവിലെ 8ന് 25 കലശം ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തില്‍ നടക്കും. വൈകിട്ട് 7 മണിക്ക് ഫ്‌ളവേഴ്‌സ് ചാനല്‍ ടോപ് സിംഗറും ടൈറ്റില്‍ വിന്നറുമായ കുമാരി സീതാലക്ഷ്മി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 25.ന് കുടമാളൂര്‍ കഥകളിയോഗത്തിന്റെ പ്രഹ്‌ളാദചരിതം കഥകളി, 26ന് വൈകിട്ട് 7.30ന് പോരൂര്‍ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും ചേര്‍ന്ന് അവതരിരിക്കുന്ന ഇരട്ടത്തായമ്പക, 27 ന് വൈകിട്ട് 7 ന് തിരുവാതിരകളി , 28ന് വൈകിട്ട് 7.45 ന് പത്മശ്രീ രാമചന്ദ്ര പുലവര്‍ ആന്‍ഡ് പാര്‍ട്ടിയുടെ തോല്‍പാവകൂത്ത്, 29 ന് രാവിലെ 9 ന് ഏറ്റുമാനൂര്‍ ക്ഷേത്ര സന്നിധിയില്‍ നിന്നും കുംഭകുട ഘോഷയാത്ര നടക്കും. പഞ്ചാരിമേളം, പാണ്ടിമേളം, താലപ്പൊലി, നൃത്തനൃത്യങ്ങള്‍, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി നാരായണന്‍ നമ്പൂതിരി, കാര്യദര്‍ശി നീലകണ്ഠന്‍ നമ്പുതിരി, കെ.എസ്. സുകുമാരന്‍, എം. ശശിധരന്‍, ബിജോ കൃഷ്ണന്‍, സന്തോഷ് വിക്രമന്‍, കെ.കെ രാജഷന്‍, ഒ.ആര്‍ ശ്രീകുമാര്‍, സുധീഷ് കെ.എസ് എന്നിവര്‍ പങ്കെടുത്തു.
0 Comments