Breaking...

9/recent/ticker-posts

Header Ads Widget

ബി.എം.എസ് പാലാ മേഖലാ കമ്മറ്റി പ്രകടനവും ധര്‍ണ്ണയും നടത്തി.



കേരള സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.എം.എസ് പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ളാലം ക്ഷേത്ര മൈതാനത്തു നിന്ന് ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയവും, കോവിഡും ഉള്‍പ്പടെയുള്ള പ്രതിസന്ധികളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 35,000 കോടി നല്കി. എന്നാല്‍ ഇതെല്ലാം വകമാറ്റിയും ധൂര്‍ത്തടിച്ചും നശിപ്പിച്ചതിനു ശേഷമാണ് ഈ ജന വിരുദ്ധ നടപടി. ജലത്തിന്റെയും, വൈദ്യുതിയുടെയും, ഇന്ധനത്തിന്റെയും വില വര്‍ധന പിന്‍വലിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു. മേഖലാ വൈസ് പ്രസിഡണ്ട് സിബി മേവിട അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്.ഹരികുമാര്‍ ,ജോസ് ജോര്‍ജ്, കെ.ആര്‍.സുനില്‍കുമാര്‍, ജോജി.പി.തോമസ്, എം.ആര്‍.ബിനു, സുഹാദിയ, എ.എന്‍.ബാബു, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments