ഓട്ടോ ഡ്രൈവര് മദ്യലഹരിയില് ഓടിച്ച ഓട്ടോറിക്ഷ അപകടത്തില്പ്പെട്ട് മറിഞ്ഞ് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. അതിരമ്പുഴ ശ്രീകണ്ഠ മംഗലത്തിന് സമീപം തുരുത്തേല് കവലയിലാണ് ഞായറാഴ്ച രാത്രി ആറുമണിയോടെ അപകടം. അപകടത്തില് പരിക്കേറ്റ് പ്രാണരക്ഷാര്ത്ഥം നിലവിളിച്ച് യുവതിക്ക് നേരെ ഓട്ടോ ഡ്രൈവര് അസഭ്യവര്ഷം ചൊരിഞ്ഞതായും ആക്ഷേപം. അപകടത്തില് കാലിനും മറ്റും പരിക്കേറ്റ ശ്രീകണ്ഠമംഗലം സ്വദേശിനിയായ യുവതി സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി. രക്ഷാപ്രവര്ത്തനത്തിന് എത്തിയ വയോധികനെയും സഹോദരനെയും ഓട്ടോ ഡ്രൈവറും ഇയാളുടെ ബന്ധുക്കളുംആക്രമിച്ചു ചേര്ന്ന് പരിക്കേല്പ്പിച്ചു. തുരുത്തേല് മറ്റത്തില് വര്ക്കി, സഹോദരന് ജോര്ജുകുട്ടി എന്നിവര്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖത്തും താടിയെലിനും പല്ലുകള്ക്കും ഇഷ്ടികയും കല്ലും കൊണ്ടുള്ള ആക്രമണത്തില് പരിക്കേറ്റ ജോര്ജുകുട്ടി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടി. ഇയാളുടെ വായ്ക്കുള്ളില് നാല് സ്റ്റിച്ചുകള് ഇട്ടു . അക്രമ സംഭവം ചോദ്യം ചെയ്ത നാട്ടുകാര്ക്ക് നേരെയും ആയുധങ്ങള് ഉപയോഗിച്ച് വീടുകയറി ആക്രമണം നടത്തി. ശ്രീകണ്ഠമംഗലം കിടങ്ങയില് ഉണ്ണിക്കുട്ടന് മാരകായുധം കൊണ്ടുള്ള വെട്ടേറ്റു. ഇയാള് കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലാണ്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠമംഗലം സ്വദേശികളായ ഓട്ടോ ഡ്രൈവര് സിജോ ജോര്ജ് കാരപ്പറമ്പില് അടക്കം അഞ്ചുപേരെ ഏറ്റുമാനൂര് പോലീസ് പിടികൂടി.





0 Comments