മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങിമരിച്ചു. കായംകുളം സ്വദേശി സല്‍മാന്‍  ആണ് മുങ്ങിമരിച്ചത്. 19 വയസായിരുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ഈരാറ്റുപേട്ട നടയ്ക്കലില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം അരുവിത്തുറ കോളേജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.