ഭിന്നശേഷിക്കാരനായ യുവാവിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ വ്യാജമായി സൃഷ്ടിച്ച് അജ്ഞാതന്‍ തട്ടിപ്പ് നടത്തിയതായി പരാതി. 80 ശതമാനത്തിലധികം ശാരീരിക അവശതകള്‍ ഉള്ള യുവാവാണ് ഇതുസംബന്ധിച്ച് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഏറ്റുമാനൂരിലെ ഫോണ്‍ റിപ്പയറിങ് സ്ഥാപനത്തില്‍ സഹായിയായി ജോലിചെയ്യുന്ന അതിരമ്പുഴ സ്വദേശി വടക്കേ പറമ്പില്‍ അബ്ദുല്‍ നയാസ് ആണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. മുച്ചക്ര വാഹനത്തിലെത്തി നിലത്ത് ഇഴഞ്ഞു നീങ്ങി കടയിലെത്തി ജോലി ചെയ്യുന്ന വ്യക്തിയാണ് അബ്ദുല്‍ നയാസ്. ഒരു സൈഡ് ബിസിനസ് എന്ന നിലയില്‍ നിയാസ് സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളുടെ കച്ചവടം നടത്തിയിരുന്നു. ഇദ്ദേഹം ജോലിചെയ്യുന്ന ഫോണ്‍ റിപ്പയറിങ് കടയില്‍ റിപ്പയറിങ്ങിനും മറ്റും എത്തിയ്ക്കുന്ന പഴയ ഫോണുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് ചെറിയ വിലയ്ക്ക് വിറ്റിരുന്നു. അബ്ദുല്‍ നിയാസിന്റെ പ്രൊഫൈല്‍ അടിച്ചുമാറ്റി ഫോണ്‍ നല്‍കാം എന്ന വ്യാജേന അജ്ഞാതന്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തിരുന്നു. ഫോണ്‍ ലഭിക്കാതെ ആയതോടെ പലരും നിയാസും ആയി ബന്ധപ്പെട്ടപ്പോഴാണ് ഇയാള്‍ തട്ടിപ്പ് കഥകള്‍ അറിയുന്നത്. തട്ടിപ്പ് നടത്തിയ അജ്ഞാതന്‍ കൊല്ലം സ്വദേശിയെന്ന് സംശയിക്കുന്നു.





0 Comments