കോണ്‍ഗ്രസ് നേതാവും, അധ്യാപകനും എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന കെ.എം ചുമ്മാറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു. മാനവ സംസ്‌കൃതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ റ്റി.കെ സലിം അധ്യക്ഷനായിരുന്നു. അഡ്വ ചാക്കോ തോമസ് അനുസ്മരണ പ്രസംഗം നടത്തി. അഡ്വ ജി ഗോപകുമാര്‍, എം. ശ്രീകുമാര്‍, എ.ജെ ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments