Breaking...

9/recent/ticker-posts

Header Ads Widget

അമനകര ഭരത സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന പരിഹാര ക്രിയകളും തിരുവുത്സവവും



രാമപുരത്തെ നാലമ്പലങ്ങളില്‍ ഉള്‍പ്പെടുന്ന അമനകര ഭരത സ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന പരിഹാര ക്രിയകളും തിരുവുത്സവവും മേയ് 5 മുതല്‍ 12 വരെ നടക്കും. മേയ് 5 ന് ആരംഭിക്കുന്ന പരിഹാര ക്രിയകള്‍ 7 ന് രാവിലെ വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, 25 കലശം എന്നിവയോടെ പര്യവസാനിക്കും. ഞായറാഴ്ച വൈകീട്ട് 8 ന് ഉത്സവാഘോഷങ്ങളുടെ കൊടിയേറ്റ് നടക്കും. തിങ്കളാഴ്ച വൈകീട്ട് 7 ന് നടക്കുന്ന സമാദരം 2023 സമ്മേളനം സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികളെയും, പ്രതിഭകളെയും ആദരിക്കും. മേയ് 12ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി സോമനാഥന്‍ നായര്‍, അക്ഷയ വൈസ് പ്രസിഡന്റ് അജിത് കുമാര്‍ കുന്നുംപുറത്ത്, ട്രഷറര്‍ കെ.കെ വിനു കൂട്ടുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments