Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം ശുദ്ധമായ പശുവിന്‍ നെയ്യ് വിപണിയില്‍ എത്തിക്കുന്നു



മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം ഉല്‍പ്പാദിപ്പിക്കുന്ന മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നമായ ശുദ്ധമായ പശുവിന്‍ നെയ്യ്, മെയ് നാലാം തീയതി വിപണിയില്‍ എത്തിക്കുന്നു. നാലാം തീയതി രാവിലെ 10 30 ന് സംഘം ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന വിപണി സമാരംഭം കുറിക്കലും ഡീലര്‍ മീറ്റും തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷ ആയിരിക്കും. മാഞ്ഞൂര്‍ നെയ്യുടെ ആദ്യ വില്പന ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കില്‍ നിര്‍വഹിക്കും.യോഗത്തോടനുബന്ധിച്ച് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ ശാരദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ പ്രസംഗിക്കും.മാഞ്ഞൂര്‍ മില്‍ക്ക്, മാഞ്ഞൂര്‍  കെര്‍ഡ് എന്നീ ശുദ്ധമായ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേയാണ് കര്‍ഷകര്‍ക്കു അധിക വരുമാനത്തിനും, നാട്ടുകാര്‍ക്കു ശുദ്ധമായ നെയ്യ് ലഭ്യമാക്കുന്നതിനുമായി  മാഞ്ഞൂര്‍ നെയ്യ് വിപണിയില്‍ എത്തിക്കുന്നതെന്ന് സംഘം പ്രസിഡണ്ട് ജോസ് ജേക്കബ് കുടിലില്‍, ക്ഷീര സംഘം വൈസ് പ്രസിഡന്റ് പൗളിന്‍ ഗര്‍വാസീസ്, സെക്രട്ടറി സിബി ചാക്കോ എന്നിവര്‍ കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.




Post a Comment

0 Comments