Breaking...

9/recent/ticker-posts

Header Ads Widget

റോഡില്‍ തലയടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



ബൈക്കിന് പിന്നില്‍ നിന്നും റോഡില്‍ തലയടിച്ച് വീണ് വീട്ടമ്മയ്ക്ക്  ദാരുണാന്ത്യം. കൊഴുവനാല്‍ ഐക്കരയില്‍ ബിന്ദു (48) ആണ് മരണമടഞ്ഞത്.  കൊഴുവനാല്‍ ടൗണിന് സമീപം വച്ച് തെരുവുനായ കുറുകെ ചാടിയപ്പോള്‍ ബൈക്കൊടിച്ചിരുന്ന മകന്‍ അശ്വിന്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിലിരുന്ന ബിന്ദു നിലതെറ്റി റോഡില്‍ വീഴുകയായിരുന്നു. തലയടിച്ചു വീണ ബിന്ദുവിനെ  ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംസ്‌കാരം ശനിയാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍.




Post a Comment

0 Comments