Breaking...

9/recent/ticker-posts

Header Ads Widget

പ്രമേഹ രോഗ ബോധവല്‍ക്കരണ പരിപാടിയും സൗജന്യ പ്രമേഹ രോഗ പരിശോധനയും



റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ കേരള ശാഖയും റോട്ടറി ക്ലബ്ബ് പാലയും സംയുക്തമായി പ്രമേഹ രോഗ ബോധവല്‍ ക്കരണ  പരിപാടിയും സൗജന്യ പ്രമേഹ രോഗ പരിശോധനയും സംഘടിപ്പിക്കുന്നു. ജൂലൈ 2 ന് ഞായറാഴ്ച lMA ഹാളില്‍ നടക്കുന്ന സമ്മേളനം ഇളംതോട്ടം പള്ളി വികാരി ഫാദര്‍ മൈക്കിള്‍ കിഴക്കേ പറമ്പില്‍  ഉദ്ഘാടനം ചെയ്യുമെന്ന് ആര്‍എസ്എസ് ഡി ഐ ഡിസ്ട്രിക് കോര്‍ഡിനേറ്ററും പാല റോട്ടറി ക്ലബ്ബ് പ്രൊജക്ട് ചെയര്‍മാനുമായ ഡോക്ടര്‍ ഹരീഷ് കുമാര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ എസ് എസ് ഡിഐ കേരള ഘടകം സംസ്ഥാന സമ്മേളനം ഡോക്ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ശില്പശാലയും രാവിലെ 9 മുതല്‍  ഐ എം എ ഹാളില്‍ ആരംഭിക്കും.  ഉച്ചയ്ക്ക് 2. 30 മുതല്‍ പ്രമേഹരോഗ ജനവര്‍ സമ്പര്‍ക്ക ആശയവിനിമയ പരിപാടി സൗജന്യ പ്രമേഹരോഗംപരിശോധനയും നടക്കും.  കാല്‍ പാദത്തിന്റെ ന്യൂറോപ്പതി പരിശോധന എന്നിവയും ജനസമ്പര്‍ക്ക ആശയവിനിമയ ചര്‍ച്ചയും നടക്കും.  കേരളത്തിലെ പ്രമേഹ രോഗ ചികിത്സാരംഗത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.




Post a Comment

0 Comments