Breaking...

9/recent/ticker-posts

Header Ads Widget

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍



മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ആഭ്യന്തരമന്ത്രി സ്ഥലം സന്ദര്‍ശിച്ചിട്ടും പരിഹരിക്കാനാകാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം നല്‍കുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 ത തീയതികളില്‍ ചെന്നൈയില്‍ നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു. ഇന്ത്യയുടെ അപ്പോസ്തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സഭ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടനുബന്ധിച്ച്  മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ മൂന്നാം തീയതി രാവിലെ ഏഴിന് മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിട ദേവാലയമായ ചെന്നൈ സാന്തോം സെന്റ് തോമസ് ബസിലിക്കയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.  വാര്‍ത്താ സമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്  ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം , അഡ്വ. ബിജു ഉമ്മന്‍  എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments