Breaking...

9/recent/ticker-posts

Header Ads Widget

പാലാ വൈദ്യുതി ഭവനു മുന്നില്‍ പൗരാവകാശ സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി.



ഇരട്ട സര്‍ച്ചാര്‍ജ് ചുമത്തി ഉപഭോക്താക്കളുടെ കോടികണക്കിനു തുക കൊള്ളയടിക്കുവാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനത്തിനുതിരെ പാലാ വൈദൃൂതി ഭവനു മുന്നില്‍ പൗരാവകാശ സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി. പല സംസ്ഥാനങ്ങളും കറന്റ് സൗജന്യമായി നല്‍കുമ്പോള്‍ അനവധി ഡാമുകളും, ജലപദ്ധതികളും, ഉള്ള കേരളത്തില്‍ സര്‍ക്കാരിന്റെയും, ബോര്‍ഡിന്റെയും കാര്യക്ഷമത ഇല്ലായ്മ മൂലം വരുന്ന നഷ്ടത്തിന് ജനങ്ങളെ ചൂഷണം ചെയ്യുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും പൗരാവകാശ സമിതി ആവശൃപ്പെട്ടു. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് ജോയി കളരിക്കല്‍ അദ്ധ്യക്ഷനായിരുന്നു.




Post a Comment

0 Comments