ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പതാക ദിനാചരണവും ഗോപൂജയും നടത്തി. കൃഷ്ണന്‍ കോവില്‍ മേല്‍ശാന്തി ദിലീഷ് തിരുമേനിയുടെ മുഖ്യ കര്‍മിത്വത്തില്‍ ഗോപൂജ ഭക്തി സന്ദ്രമായ ചടങ്ങുകളുടെ നടത്തി. അകലട്ടെ ലഹരി ഉയരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു ചടങ്ങുകള്‍. ബാല ദിനം, ശോഭാ യാത്ര, ഗോപൂജ ഗോപിക നൃത്തം ഉറിയടി തുടങ്ങിയ ചടങ്ങുകളുടെ ആറാം തീയതി ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കും. ഉണ്ണികണ്ണന് ഉറി സമര്‍പ്പണം ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ശ്യം പ്രകാശിന്...KMMS  സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ. ടി.വേണു കൈമാറി. ആഘോഷപ്രമുഖ് അനൂപ് പിഷാരടി, വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി കെ.ആര്‍  ഉണ്ണികൃഷ്ണന്‍, kmms ശാഖ സെക്രട്ടറി ബിനീഷ്, ജില്ല വൈസ് പ്രസിഡന്റ് അനില്‍ കിടങ്ങൂര്‍ തുടങ്ങിയവര്‍ സന്നിധിതരായിരുന്നു.