Breaking...

9/recent/ticker-posts

Header Ads Widget

സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു



സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം വെള്ളിലാപ്പള്ളി തോട്ടുങ്കല്‍ കുന്നേല്‍ ഭാഗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ നിന്നും  ഏഴാച്ചേരി ചിറകണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിച്ചന്‍ എന്ന് വിളിക്കുന്ന ടോണിമോന്‍ ജോയ് എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി  രാമപുരം വെള്ളിലാപ്പള്ളി ഭാഗത്ത് വച്ച് സഹോദരങ്ങളായ യുവാക്കളെ ആക്രമിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവുമായി ടോണിക്ക് വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സുഹൃത്തുക്കളായ സഹോദരങ്ങളേ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷന്‍ എസ്.എച്ച്.ഓ അഭിലാഷ് കുമാര്‍, എസ്.ഐ സജീര്‍ ,ജോബി ജേക്കബ്, എ.എസ്.ഐ വിനോദ് കുമാര്‍ സി.പി.ഓ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് രാമപുരം സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments