Breaking...

9/recent/ticker-posts

Header Ads Widget

വനിതകള്‍ക്കായി സസ്റ്റയ്‌നബിള്‍ ഹെല്‍ത്ത് എന്‍ഹാന്‍സ്‌മെന്റ് എന്ന പേരില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു



ഹോമിയോപ്പതി വകുപ്പിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കായി സസ്റ്റയ്‌നബിള്‍ ഹെല്‍ത്ത് എന്‍ഹാന്‍സ്‌മെന്റ് SHE  എന്ന പേരില്‍  ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പാലാ നഗരസഭയുടെയും സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെയും സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  ഹെല്‍ത്ത് ക്യാമ്പയിന്‍ നടന്നു മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അധ്യക്ഷയായിരുന്നു.  പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കാര്‍ത്തിക വിജയകുമാര്‍ ഗുഡ് ഹെല്‍ത്ത് പ്രാക്ടീസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഹോമിയോ DMO ഡോ. മിനി കെ.എസ് പദ്ധതി വിശദീകരണം നടത്തി.  നഗരസഭ കാണ്‍സിലര്‍ ബിജി ജോജോ, ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ ചെറിയാന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.  മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ് തൈറോയ്ഡ് ,പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍ ,പ്രീ ഡയബറ്റിക്  രോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ബോധവല്‍ക്കരണമാണ് ക്യാമ്പയിനിലൂടെ നടത്തപ്പെടുന്നത്.




Post a Comment

0 Comments