Breaking...

9/recent/ticker-posts

Header Ads Widget

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് .



ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് . ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ശനിയാഴ്ച വൈകീട്ടാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന  ആരംഭിച്ചത്.. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വാങ്ങുന്നതായും കുറഞ്ഞ വിലയുള്ള മദ്യം നല്‍കാതെ വില കൂടിയ മദ്യം നല്‍കുന്നതായുമുള്ള പരാതികളെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന. കുറഞ്ഞ വിലയിലുള്ള മദ്യം വില്‍ക്കുന്നതിന് കമ്പനികള്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകിട്ട് 6.30 മുതലാണ് ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ പരിശോധനകള്‍ നടന്നത്. 14 ജില്ലകളിലും തെരഞ്ഞടുത്ത ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടന്നത് .കോട്ടയം ജില്ലയില്‍ 5 കേന്ദ്രങ്ങളിലായിരുന്നു.മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ റ്റി.കെ വിനോദ് കുമാറിന്റെ നിര്‍ദ്ദേശകാരം ഐ.ജി ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍ നോട്ടത്തില്‍ SP റെജി ജേക്കബിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും ഓപ്പറേഷന്‍ മൂണ്‍ലൈറ്റില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments