NFRPS ന്റെ നേതൃത്വത്തില്‍ റബ്ബര്‍ കര്‍ഷകര്‍ ജില്ലാ കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, റബ്ബര്‍ വില 250 രൂപയായി ഉയര്‍ത്തുക,  മുടങ്ങിക്കിടക്കുന്ന ഇന്‍സന്റീവ് വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിഷേധ സമരം നടത്തിയത്. കോട്ടയം ജില്ലാ കളക്ട്രേറ്റിനു മുന്നില്‍   തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. NFRP S ദേശീയ പ്രസിഡന്റ ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷനായിരുന്നു. PC തോമസ് Ex.M.P മുഖ്യപ്രഭാഷണം നടത്തി.  ഡിജോ കാപ്പന്‍, പ്രിന്‍സ് ലൂക്കോസ്,   കെ.വി ഏലിയാസ് , റോജര്‍ സെബാസ്റ്റ്യന്‍,  KT മാര്യം,  ജോര്‍ജ് ജോസഫ് തെള്ളിയില്‍,  താഷ്‌കന്റ് പൈകട, സദാനന്ദന്‍ കൊട്ടാരക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.