Breaking...

9/recent/ticker-posts

Header Ads Widget

AKPA പാലാ മേഖല ഫാമിലി മീറ്റിഗ്



ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പാലാ മേഖല ഫാമിലി മീറ്റിഗ് പാലാ മൂന്നാനി  റോട്ടറി ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്നു.  മേഖലാ പ്രസിഡന്റ് രമേശ് മുരുകന്‍ പതാക ഉയര്‍ത്തി. പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം നിര്‍വഹിച്ചു. എകെപിഎ കോട്ടയം ജില്ലാ പ്രസിഡന്റ് ബൈജു കമല്‍ , ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ് , ട്രഷറര്‍ ഷാജി, റെജി തീക്കോയി , പ്രോഗ്രാം കണ്‍വീനര്‍ അനീഷ് കൃഷ്ണമംഗലം, മേഖലാ സെകട്ടറി ജോസ് പാരഡൈസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  കൂപ്പണ്‍ നറുക്കെടുപ്പും  സമ്മാനവിതരണവും നടന്നു. ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു വിവിധ കലാകായിക മത്സരങ്ങള്‍ ,വടംവലി എന്നിവ നടന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം  പാലാ സി ഐ കെ.പി തോംസണ്‍  നിര്‍വഹിച്ചു. പാലാ മേഖല കലാസാംസ്‌കാരിക വേദി അവതരിപ്പിച്ച ഗാനമേള, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.




Post a Comment

0 Comments