Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണക്ലാസ്സ് നടത്തി



ലോക എയ്ഡ്സ് ദിനചാരണത്തോട് അനുബന്ധിച്ച് പാലാ അല്‍ഫോന്‍സാ കോളജില്‍ ബോധവത്കരണക്ലാസ്സ് നടത്തി. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318B യുടെ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി  ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, അല്‍ഫോന്‍സാ കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെയും, സൂവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തിലാണ് എയ്ഡ്സ് ബോധവത്കരണ സെമിനാര്‍ നടത്തിയത്. പ്രോഗ്രാമിന്റെ ഉദ്ഘാടനം ഡോ.ജേക്കബ് തോമസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ റെവ: ഡോക്ടര്‍ ഷാജി ജോണ്‍  അധ്യക്ഷനായിരുന്നു  ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അരുണ്‍ കുളംമ്പള്ളില്‍ ആശംസകള്‍ അര്‍പ്പിച്ചു  എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ സിമിമോള്‍ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ജയ്മി എബ്രഹാം, സുവോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോക്ടര്‍ സിനി സൂസന്‍ ആന്റണി എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലീനു കെ ജോസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments