Breaking...

9/recent/ticker-posts

Header Ads Widget

KSRTC ഡ്രൈവറെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു



കെ.എസ്.ആര്‍.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി കുന്നുംപുറം ഭാഗത്ത് ഈറ്റക്കല്‍ വീട്ടില്‍ രാജു  ഇ.എസ് (58), മീനടം കാര്യമഠത്തില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍(58), പുതുപ്പള്ളി പയ്യപ്പാടി കൊച്ചുമറ്റം ഭാഗത്ത് പുന്നക്കല്‍ വീട്ടില്‍ സുദീപ് തോമസ്  (38) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം വച്ച് കെ.എസ്.ആര്‍.റ്റി.സി  ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ശബരിമലയിലേക്ക് ഭക്തരെ കൊണ്ടുപോകുന്നതിനായി കെ.എസ്.ആര്‍.റ്റി.സി ബസ്സുമായി എത്തിയ ഡ്രൈവര്‍ വണ്ടി പാര്‍ക്ക് ചെയ്തതിനുശേഷം പുറത്തിറങ്ങിയ സമയത്ത് എത്തിയ മറ്റൊരു കെ.എസ്.ആര്‍.റ്റി.സി  ബസിന് സൈഡ് പറഞ്ഞു കൊടുത്തിരുന്ന സമയത്ത് അതുവഴി വന്ന  ഇവര്‍ സഞ്ചരിച്ചിരുന്ന   ഓട്ടോറിക്ഷയോട് നിര്‍ത്താന്‍ പറഞ്ഞതിലുള്ള വിരോധം മൂലം മൂവരും ചേര്‍ന്ന് ഡ്രൈവറെ  ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് നിലത്തെറിയുകയുമായിരുന്നു. ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂവരെയും പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ ദിലീപ്കുമാര്‍, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 




Post a Comment

0 Comments