Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ മുറ്റത്തെ പച്ചപുതപ്പണിയിച്ച് കരനെല്‍കൃഷി



സ്‌കൂള്‍ മുറ്റത്തെ പച്ചപുതപ്പണിയിച്ച് കരനെല്‍കൃഷി കൗതുക കാഴ്ച യൊരുക്കുന്നു. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്തില്‍ ആരംഭിച്ച കരനെല്‍ കൃഷി  കതിരിടുമ്പോള്‍ വിദ്യാര്‍ത്ഥികളും ആഹ്ലാദത്തിലാണ്. നെല്‍കൃഷി അന്യം നിന്നുപോവുന്ന ഈ കാലഘട്ടത്തില്‍, നെല്‍ കൃഷിരീതികളെപ്പറ്റി മനസ്സിലാക്കുന്നതിനും കാര്‍ഷിക വൃത്തിയോട് താല്‍പര്യം ജനിക്കുന്നതിനും ആഭിമുഖ്യം വളര്‍ത്തുന്നതിനുമായിട്ടാണ് സ്‌കൂളിലെ ജൈവ വൈവിധ്യ ഉദ്യാനോ ത്തോട് ചേര്‍ന്ന് കരനെല്‍ കൃഷി ആരംഭിച്ചത്. സ്‌കൂള്‍ മുറ്റത്ത് കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധയിനം പച്ചക്കറി കൃഷികളും നടത്തുന്നു. വിദ്യാര്‍ത്ഥികളില്‍ പുത്തന്‍കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും ജൈവകൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉദ്ദേശിക്കുന്നതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പറഞ്ഞു. അധ്യാപകരായ വീന്‍സ് ടോം , ബിജു എന്‍ ഫിലിപ്പ്, ഷൈബു തോപ്പില്‍ എന്നിവരാണ് കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.




Post a Comment

0 Comments