Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു



പാലാ അഗ്‌നി രക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. പാലാ ഫയര്‍ ഫോഴ്‌സിന്റെ കീഴില്‍ പരിശീലനം നേടിയ നൂറോളം സിവില്‍ ഡിഫന്‍സ് അംഗങ്ങളുള്ളത്. വത്യസ്ത മേഖലകളില്‍ മികവുതെളിയിച്ചവര്‍ക്കാണ് കാര്‍ഡുകള്‍ നല്‍കിയത്. ഐ ഡി കാര്‍ഡ്  വിതരണോദ്്ഘാടനം പാലാ എസ്ഡിഒ ജോസഫ് ജോസഫ്  നിര്‍വഹിച്ചു. സിവില്‍ ഡിഫന്‍സ് പോസ്റ്റ്് വാര്‍ഡന്‍ സിജി മരുതോലില്‍ ബിനു പെരുമന, സിവില്‍ ഡിഫന്‍സ് ജില്ലാ വാര്‍ഡന്‍ സ്മികേഷ് ഓലിക്കല്‍, പാലാ ഡപ്യുട്ടി പോസ്റ്റ് വാര്‍ഡന്‍ അഗസ്റ്റിന്‍ ജോസഫ്, ആര്യാ സുകുമാരന്‍, ഹരികുമാര്‍ മറ്റക്കര, രാഹുല്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. ശബരിമലയിലും കലോത്സവ വേദികളിലും, അടിയന്തിര ഘട്ടങ്ങളിലും സിവില്‍ഡിഫന്‍സിന്റെ സേവനം ഏറെ പ്രയോജനകരമാവുകയാണ്.




Post a Comment

0 Comments