Breaking...

9/recent/ticker-posts

Header Ads Widget

ലോക ഭിന്നശേഷി ദിനാചരണം നടത്തി



പാലാ കുറുമണ്ണില്‍ പ്രവര്‍ത്തിക്കുന്ന ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണം നടത്തി. ദയയുടെ ഓഫീസ് സമുച്ചയത്തില്‍ നടന്ന ദിനാചരണം കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. ദയ സൊസൈറ്റി ചെയര്‍മാന്‍ പി എം ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ വി വി .സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ബിന്ദു ജേക്കബ്, ഡോക്ടര്‍ തങ്കമ്മ സോമന്‍, ദയ ജനറല്‍ കൗണ്‍സിലംഗങ്ങളായ ലിന്‍സ് ജോസഫ്, ജോസഫ് പീറ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കഴിഞ്ഞ 40 വര്‍ഷങ്ങളായി ഭിന്നശേഷി ക്കാരുടെ ഉന്നമനത്തിനായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ലീലാമ്മ തോമസ്, മേരി ജോസഫ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ദയ ജോയിന്റ് സെക്രട്ടറി സിന്ധു P നാരായണന്‍ സ്വാഗതവും എക്‌സിക്യൂട്ടീവംഗം തോമസ്  T എഫ്രേം നന്ദിയും പറഞ്ഞു. ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വീല്‍ചെയറുകളും മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങളും ഭക്ഷണ കിറ്റുകളും സൗജന്യമായിവിതരണംചെയ്തു.




Post a Comment

0 Comments