Breaking...

9/recent/ticker-posts

Header Ads Widget

ജല സമൃദ്ധ നവകേരളം സെമിനാര്‍ കോട്ടയത്ത്



വന്‍കിട കുത്തക കമ്പനികള്‍ക്ക് കുടിവെള്ള മേഖല തുറന്നു കൊടുക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ തുടര്‍ നടത്തിപ്പ് പൊതുമേഖലയില്‍ നിലനിറുത്തുന്ന ഏക സംസ്ഥാനം കേരളം മാത്രമാണന്നും കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡംഗം ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു.   നവകേരള സദസ്സിനു മുന്നോടിയായി  ജല സമൃദ്ധ നവകേരളം സെമിനാര്‍ കോട്ടയത്ത്  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജല ശുചിത്വ മിഷന്‍ സെക്രട്ടറി  കെ.എസ്. അനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുരേഷ് കുട്ടപ്പന്‍ , പ്രോജക്ട് ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ വിജുകുമാര്‍ വി. എന്‍ , ഐ.എസ്.എ. പ്ലാറ്റ്‌ഫോം ജില്ലാ ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍ , അസി.എക്‌സി എഞ്ചിനീയര്‍ എന്‍.ഐ. കുര്യാക്കോസ്, സി. ഐ.റ്റി. യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. അമൃതരാജ്, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഷൈലേന്ദ്രകുമാര്‍ , ഐ.എസ്.എ. പ്ലാറ്റ്‌ഫോം ജില്ലാ സെക്രട്ടറി പി.കെ. കുമാരന്‍ ,വിവിധ ഐ.എസ്.എ പ്രതിനിധികളായ ഉല്ലാസ്സ് .സി.എന്‍, തങ്കമ്മ പി.ജി, ജയ്‌സണ്‍ ഫിലിപ്പ്, ജിജിന്‍ വിശ്വം, പോള്‍സണ്‍ കൊട്ടാരത്തില്‍, അനൂപ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments