Breaking...

9/recent/ticker-posts

Header Ads Widget

ജനപ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി.



നീണ്ടൂര്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ ഒന്നടങ്കം ഓഫീസ് വിട്ടുപോയെന്നാരോപിച്ച്  ജനപ്രതിനിധികള്‍ കുത്തിയിരിപ്പ്  സമരം നടത്തി. പഞ്ചായത്തംഗങ്ങളായ നീണ്ടൂര്‍ മുരളി,  സിനു ജോണ്‍ എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത് . ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പുവരുത്താതെ പഞ്ചായത്തിലെ ജീവനക്കാര്‍  ഓഫീസ് വിട്ട് പോയെന്ന് പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ നവ കേരള സദസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂട്ടത്തോടെ പോയതായാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചത്.




Post a Comment

0 Comments