Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗം നടന്നു



കടുത്തുരുത്തി മാന്നാര്‍  ശ്രീനാരായണ ധര്‍മ്മ പരിപാലന  ശാഖാ യോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദര്‍ശന കുടുംബയൂണിറ്റിന്റെ പതിനേഴാമത് വാര്‍ഷിക പൊതുയോഗം നടന്നു. ശാഖ യോഗം പ്രസിഡന്റ് കെ പികേശവന്റെ അധ്യക്ഷതയില്‍ അജിനാഥ്  ആനന്ദഭവന്റെ വസതിയില്‍ ചേര്‍ന്ന യോഗം കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി സി എം ബാബു ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഹാരിസ് മണ്ണഞ്ചേരി യോഗത്തില്‍ മുഖ്യ അതിഥിയായിരുന്നു. ശാഖാ യോഗത്തിലെ നാല് മുതിര്‍ന്ന വ്യക്തികളെയും ഗുരുദര്‍ശന കുടുംബയൂണിറ്റിലെ 80 വയസ്സിനുമേല്‍ പ്രായമുള്ളവരെയും പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ആദരിച്ചു.   ഗുരു ദര്‍ശന കുടുംബയൂണിറ്റ് കണ്‍വീനര്‍ ബിന്ദു മനോജ് അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  തലയോലപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ മോഹനന്‍ നിയമബോധന ക്ലാസ് നടത്തി.

 ദേവികൃഷ്ണ ,ശിവനന്ദന ഗാനാമൃതം അവതരിപ്പിച്ചു.  കുടുംബയൂണിറ്റിന്റെ ചെയര്‍മാന്‍ സിധാര്‍ത്ഥന്‍ ആറ്റുപുറത്ത് , താരാ തങ്കച്ചന്‍, ശാഖ യോഗം വൈസ് പ്രസിഡണ്ട് ഷാജു കുമാര്‍  , വനിതാ സംഘം പ്രസിഡണ്ട് സുധാ മോഹന്‍,  ലാലി ശശി,   ബിനി മനോജ്,  കെ ആര്‍ അനില്‍കുമാര്‍,  വനിതാ സംഘം പ്രസിഡണ്ട് ദീപ ഇന്ദു ചൂഡന്‍, പ്രാര്‍ത്ഥനാ സമിതി ചെയര്‍മാന്‍ മോഹന്‍ദാസ്, യൂത്ത് മൂവ്‌മെന്റ്  ശാഖ പ്രസിഡണ്ട് അഭിരാം ബിജു, ബിനീഷ്,  എന്നിവര്‍ സംസാരിച്ചു. 2023-24 വര്‍ഷത്തെ ഭാരവാഹികളായി അജിനാഥു ആനന്ദഭവന്‍ ചെയര്‍മാനും, ബിന്ദു മനോജ് കണ്‍വീനറുമായ 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.




Post a Comment

0 Comments