Breaking...

9/recent/ticker-posts

Header Ads Widget

അമലോത്ഭവ മാതാവിനു മുന്നില്‍ കൂപ്പുകൈകളോടെ സുരേഷ് ഗോപിയും കുടുംബവും



പരിശുദ്ധ അമലോത്ഭവ മാതാവിനു മുന്നില്‍ കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാനിരതരായി സുരേഷ് ഗോപിയും ഭാര്യ രാധികയും. പാലാ ടൗണ്‍ കപ്പേളയില്‍ ജൂബിലി തിരുനാളാഘോഷങ്ങള്‍ക്കിടയില്‍ ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിയോടെയാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്. കുടുംബ സുഹൃത്തായ ബിജു പുളിക്കക്കണ്ടത്തിനാപ്പാണ് സുരേഷ് ഗോപിയും കുടുംബവും കുരിശുപള്ളിയിലെത്തിയത്. ലേലം ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങളില്‍ അഭിനയിക്കുമ്പൊഴെല്ലാം പാല കുരിശു പള്ളിയിലെത്തി പ്രാര്‍ത്ഥിക്കാറുള്ള സുരേഷ് ഗോപി ഇത്തവണ ജൂബിലിത്തിരുന്നാളിനിടയില്‍ പാലായില്‍ പരിശുദ്ധ മാതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിക്കാനെത്തിയായിരുന്നു. പന്തലില്‍ നിന്ന്  കുറച്ചു സമയം പ്രാര്‍ത്ഥിച്ച ശേഷം കാണിക്കയര്‍പ്പിച്ച് മടങ്ങുകയായിരുന്നു സുരേഷ് ഗോപിയും ഭാര്യയും. വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഫാദര്‍ ജോസ് കാക്കല്ലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അരമണിക്കൂറോളം കുരിശുപള്ളിയില്‍ ചെലവഴിച്ച സുരേഷ് ഗോപിക്ക് സമീപത്തെയ്ക്ക് വിശ്വാസികള്‍ എത്തിയപ്പോള്‍ മന്ദഹാസത്തോടെ അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം തയ്യാറായി. മകളുടെ വിവാഹത്തിന്റെ തിരക്കിനിടയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ അനുഗഹം തേടിയെത്തുകയായിരുന്നു സുരേഷ് ഗോപിയും ഭാര്യ രാധികയും.




Post a Comment

0 Comments