തായ്‌കോണ്‍ഡോ മത്സരങ്ങളില്‍ കിടങ്ങൂര്‍ സെന്റ് മേരീസിന് മികച്ച നേട്ടം. ജില്ലാ മത്സരങ്ങളില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 8 സ്വര്‍ണ്ണവും സംസ്ഥാന തലത്തില്‍ 2 വെങ്കലവും നേടി. ആര്‍ജ പ്രദീപ്,, അഭിനവ് എ എസ്, അയറിന്‍ ആന്‍ ആനിഷ്, കെവിന്‍ ഫിലിപ്പ് മാത്യു,അലന്‍ സാബു, അഭിരാം കെ സോജന്‍, ജെലിന്‍ സ്റ്റീഫന്‍, ഭവ്യ ജെ ആനന്ദ് തുടങ്ങിയ കുട്ടികള്‍ മെഡല്‍ കരസ്ഥമാക്കി. കായികാധ്യാപകരായ സോജന്‍ കെ സി, ഷാരു സോജന്‍ തുടങ്ങിയവര്‍ പരിശീലകരായിരുന്നു. ജോമി ജെയിംസ്, സുജാ ജോസ്, സ്മിത കുമാരി തുടങ്ങിയവരായിരുന്നു കോട്ടയം ജില്ല ടീം മാനേജര്‍മാര്‍. മലപ്പുറത്ത് വെച്ച് നടന്ന സ്‌കൂള്‍ ഗെയിംസില്‍ ഖോഖോ മത്സരത്തിലും സ്‌കൂളിലെ 5 കുട്ടികള്‍ പങ്കെടുത്തിരുന്നു.





0 Comments