Breaking...

9/recent/ticker-posts

Header Ads Widget

കുറ്റ വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം



പിണറായി സര്‍ക്കാര്‍ ഭരണം തുടര്‍ന്നാല്‍ കേരളം പട്ടിണിയിലാകുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് MLA പറഞ്ഞു. നവകേരളസദസിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് സര്‍ക്കാരിന്റെ അഴിമതിക്കും, ദുര്‍ഭരണത്തിനും വെള്ളപൂശാന്‍  ആഘോഷയാത്ര നടത്തുകയാണെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. റബറിന് 250 രൂപ വിലയാക്കും എന്ന LDF പ്രകടനപത്രികയിലെ  വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്തവര്‍ കര്‍ഷക വഞ്ചന തുടരുകയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂരില്‍ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തി.

ചാണ്ടി ഉമ്മന്‍ എം.എല്‍ എ, മുന്‍മന്ത്രി കെ.സി.ജോസഫ്, മുന്‍ എം.പി. ജോയി എബ്രാഹം, മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ , യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.എ.സലിം, ഡോ: ഗ്രേസമ്മ മാത്യു, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ് , റ്റി.സി. അരുണ്‍, റ്റി.ആര്‍. മദന്‍ലാല്‍, തമ്പിചന്ദ്രന്‍ , ടോമി വേദഗിരി, തോമസ് കണ്ണന്തറാ,പ്രിന്‍സ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, വി.ജെ.ലാലി, ജെറോയി പൊന്നാറ്റില്‍ , ബിനു ചെങ്ങളം, സോബിന്‍ തെക്കേടം, ജയിസണ്‍ ജോസഫ് , ജി. ഗോപകുമാര്‍, വി.ജെ.ലാലി, പി.എസ്.ജയിംസ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ ,മാത്തുക്കുട്ടി പ്ലാത്താനം, മജുപുളിക്കന്‍, പി.എം.സലിം, ടോമി പുളിമാന്‍തുണ്ടം ,അബ്ദുള്‍ സമദ്, കെ.ജി. ഹരിദാസ്, പി.വി. മൈക്കിള്‍ , സി.വി.തോമസുകുട്ടി,ബിജു കുമ്പിക്കന്‍, ചിന്തു കുര്യന്‍ ജോയി, ജയിംസ് പ്ലാക്കിത്തൊട്ടില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments