Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ ക്ലാസ് നടത്തി.



കോട്ടയം ജില്ലയിലെ എന്‍ എച്ച് എം മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'യുവമിത്രം- കൗമാരത്തിന് കരുത്തും കരുതലും' എന്ന പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ആയുഷ് പി എച്ച് സി യുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. കോട്ടയ്ക്കുപുറം ഗവ: യുപി സ്‌കൂളില്‍ ആഡിറ്റോറിയത്തില്‍  നടന്ന ബോധവല്‍ക്കരണ ക്ലാസ്  പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെ ഉപയോഗവും ,  ദുര്‍വിനിയോഗവും , ഇത് കുട്ടികളുടെ വളര്‍ച്ചയില്‍ വരുത്തുന സ്വാധീനം എന്ന വിഷയം സംബന്ധിച്ച് ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീദേവി എം.  ക്ലാസ്സ് നയിച്ചു. . യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം  സിനി ജോര്‍ജ് അധ്യക്ഷത വഹിച്ചു.  സ്‌കൂള്‍ പ്രധാനാധ്യാപിക  സിസ്സ സെബാസ്റ്റ്യന്‍,  അതിരമ്പുഴ ആയുഷ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീദേവി എം., പി റ്റി എ പ്രസിഡന്റ് സൈജു കല്ലളയില്‍, ദീപാമോള്‍ മാത്യു, ബ്ലസ്സി എസ് മരിയ തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments