Breaking...

9/recent/ticker-posts

Header Ads Widget

കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന്



വൈക്കം റോഡ് സ്റ്റേഷനില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന്  ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വേണാട്, പരശുറാം, ശബരി , തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഇത് വൈക്കം കുറവിലങ്ങാട് പാലാ മേഖലകളിലെ   യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നും   ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലില്‍ പറഞ്ഞു.   യോഗത്തില്‍   സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സീസ് തോമസ്, ജയിംസ് കുര്യന്‍ ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ് , രാഖി സഖറിയ, പ്രൊഫ: അഗസ്റ്റ്യന്‍ ചിറയില്‍, ജോര്‍ജ് മരങ്ങോലി, പാപ്പച്ചന്‍ വാഴയില്‍, അനില്‍ കാട്ടാത്തു വാലയില്‍, സി.കെ.ബാബു  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments