Breaking...

9/recent/ticker-posts

Header Ads Widget

PC ജോര്‍ജും ഷോണ്‍ ജോര്‍ജും ഡല്‍ഹിയില്‍ BJP അംഗത്വം സ്വീകരിച്ചു



PC ജോര്‍ജ്  BJP യില്‍ അംഗമായി. ഏറെക്കാലമായി NDA അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന PC ജോര്‍ജ് ഡല്‍ഹിയില്‍  BJP  നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് BJP യില്‍ ചേരാന്‍ തീരുമാനമെടുത്തത്. PC ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം  BJP യില്‍ ലയിക്കും. കേരള കോണ്‍ഗ്രസില്‍ നിന്നും ജനപക്ഷത്തിലൂടെ BJP യിലെത്തുന്ന PC ജോര്‍ജിന് പത്തനംതിട്ട ലോക് സഭ്് സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചനകള്‍. PC ജോര്‍ജും ഷോണ്‍ ജോര്‍ജും ഡല്‍ഹിയില്‍ BJP അംഗത്വം സ്വീകരിച്ചു . തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്കുന്ന പ്രധാനമന്ത്രിയെ കേരളത്തിലെ ഇടതുവലതുമുന്നണികള്‍ എതിര്‍ക്കുകയാണെന്നും കേരളത്തിന്റെ പുരോഗതിക്ക് BJP അനുകൂല നിലപാടുകള്‍ ആവശ്യമെന്നും Pc ജോര്‍ജ് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ BJP യ്ക്ക്  കേരളത്തില്‍ നിന്നും 5 സീറ്റില്‍ കുറയാതെ ലഭിക്കുമെന്നും PC ജോര്‍ജ് അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളത്തില്‍ കേന്ദ്രമന്ത്രി മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി തുടങ്ങിയവരും പങ്കെടുത്തു.




Post a Comment

0 Comments