Breaking...

9/recent/ticker-posts

Header Ads Widget

മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു



പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂര്‍ കടയനിക്കാട് വില്ലന്‍പാറ ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ ജയേഷ് എന്ന് വിളിക്കുന്ന സുരേഷ്(34), കങ്ങഴ ഇടയിരിക്കപ്പുഴ പ്ലാക്കപ്പടി ഭാഗത്ത് ഒറ്റപ്ലാക്കല്‍ വീട്ടില്‍ കൊച്ചു രാഹുല്‍ എന്ന് വിളിക്കുന്ന രാഹുല്‍ കെ.പ്രസാദ് (23), കങ്ങഴ ഇടയിരിക്കപ്പുഴ കാവുങ്കല്‍ ഭാഗത്ത് മുത്തുവയലില്‍ വീട്ടില്‍ രോഹിത് കൃഷ്ണന്‍  (18) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമല സ്റ്റേഷനിലെ ആന്റി സോഷ്യലായ സുരേഷിന്റെ വീട്ടില്‍  സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയ സമയം, ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഡി.വൈ.എസ്.പിയെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂവരെയും പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയും ചെയ്തു. കറുകച്ചാല്‍, മണിമല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുരേഷ് കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങി കഴിഞ്ഞുവരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം.അനില്‍കുമാര്‍, മണിമല സ്റ്റേഷന്‍ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ വിജയകുമാര്‍, എ.എസ്. ഐ സിന്ധുമോള്‍, സി.പി.ഓ മാരായ വിനോദ്, സാജു പി.മാത്യു, ഹരീഷ് കെ.ഗോപി, സജിത്ത്, രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments