Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ വനിതാ ദിനാഘോഷ പരിപാടികള്‍ നടന്നു



കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ വനിതാ ദിനാഘോഷ പരിപാടികള്‍ നടന്നു. സ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തില്‍  വനിതകളെ ആദരിച്ചു. കുട്ടികള്‍ അവരെ സ്വാധീനിച്ച ഒരു വനിതയ്ക്ക് ആശംസ കാര്‍ഡ് തയ്യാറാക്കി അയക്കുകയും ചെയ്തു. സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സുജാ മേരി തോമസ് യോഗത്തില്‍ അധ്യക്ഷയായിരുന്നു.  സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് എഴുതിയ ബിഗ് ക്യാന്‍വാസില്‍ ഒപ്പ് ചാര്‍ത്തിക്കൊണ്ട് എല്ലാവരും പങ്കാളിയാകുന്ന ചടങ്ങ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എല്‍സയുടെ മുത്തശ്ശി ഏലിയാമ്മ ഫിലിപ്പ് പടപ്പുരക്കലിനെ വയോജനങ്ങളുടെ പ്രതിനിധിയായി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ഹയര്‍ സെക്കന്‍ഡറി  പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, പ്രധാന അധ്യാപിക സുജാ മേരി തോമസ്, എംപിടിഎ പ്രസിഡന്റ് സലീല സന്തോഷ്, ആന്‍ മരിയ സിജോ, രേവതി കിരണ്‍, അദ്ധ്യാപികമാരായ, സിനി, ബോബി, സിമി,നിഷ, ലിജി,ബിന്‍സി, ടീന, എന്നിവരെയും ആദരിച്ചു. നാരികള്‍ പൂജിക്കപ്പെടുന്നിടത്ത്  ദേവതകള്‍ രമിക്കുന്നു എന്ന  മനുസ്മൃതിയിലെ വചനങ്ങള്‍ അന്വര്‍ത്ഥമാക്കുകയും, ആശയങ്ങള്‍ കുട്ടികള്‍ക്കും സമൂഹത്തിനും നല്‍കുകയാണ് വനിതാദിന ആഘോഷത്തിന്റെ ലക്ഷ്യമെന്ന് നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍ ലിജിമോള്‍ എബ്രഹാം പറഞ്ഞു.




Post a Comment

0 Comments