Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോന ഇടവക പള്ളിയിലെ ഇടവക ദിനം



അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോന ഇടവക പള്ളിയിലെ 2500 ഓളം കുടുംബങ്ങളിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന  ഇടവക ദിനം ഒന്നിച്ച് ഒന്നായ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ പല രീതിയില്‍ ഭിന്നിപ്പിക്കുന്ന വിവിധ ശ്രമങ്ങളെ അതിജീവിക്കുവാന്‍ ഇടവക സമൂഹത്തിന് കഴിയേണ്ടതുണ്ടെന്നും സ്‌നേഹത്തിന്റെ സന്ദേശം കൈമാറി വിഭാഗീയതയെ അതിജീവിക്കണമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.   



അതിരമ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ പള്ളി വികാരി ഡോക്ടര്‍ ജോസഫ് മണ്ഡലത്തില്‍ അധ്യക്ഷനായിരുന്നു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യ പ്രഭാഷണം നടത്തി. വിവാഹത്തിന്റെ 50 വര്‍ഷവും 25 വര്‍ഷവും പൂര്‍ത്തിയാക്കിയ ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു . കൂടാതെ ഇടവക അംഗങ്ങളില്‍ സംസ്ഥാനതലത്തില്‍ നേട്ടങ്ങള്‍ കാഴ്ചവച്ച വ്യക്തികളെയും ആദരിച്ചു . ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വൈകിട്ട് എട്ടുമണിക്ക് സ്‌നേഹ വിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. ഇടവക ദിനത്തിന് സഹ വികാരിമാരായ ഫാ. നൈജില്‍ തൊണ്ടിക്കാകുഴിയില്‍, ഫാ. സിറില്‍ കൈതക്കളം, ഫാ. ടോണി കോയില്‍പറമ്പില്‍, ഫാ. നവീന്‍ മാമൂട്ടില്‍, സിസ്റ്റേഴ്‌സ്, കൈക്കാരന്മാര്‍  എന്നിവര്‍  നേതൃത്വം നല്‍കി.



Post a Comment

0 Comments