Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരിയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു.



കാണക്കാരിയില്‍ പിക്കപ്പ് വാനും കാറും  കൂട്ടിയിടിച്ചെങ്കിലും വാഹനയാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാണക്കാരി അമ്പലപ്പടിയില്‍   ഉച്ചകഴിഞ്ഞ്  2.30 തോടെയാണ് അപകടം ഉണ്ടായത്. എറണാകുളം ആലുവയിലെ കൊറിയര്‍ സര്‍വീസ് സെന്ററിലെ പിക്കപ്പ് വാനും, കുറുപ്പന്തറ സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്.  


ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് റോഡിന് നടുവില്‍ നിന്നും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കിയത്. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.





Post a Comment

0 Comments