Breaking...

9/recent/ticker-posts

Header Ads Widget

സൂര്യാഘാതമേറ്റ് പശു ചത്തു



കൂടല്ലൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു. കിഴക്കെ കൂടല്ലൂർ തേക്കു നിൽക്കുന്നതിൽ സജിയുടെ പശുവാണ് ചത്തുവീണത്. പ്രസവിച്ചിട്ട് ഒരു മാസം മാത്രമായ HF ഇനത്തിൽ പെട്ട പശുവിൻ്റെ ജീവനാണ് കനത്ത ചൂടിൽ നഷ്ടപ്പെട്ടത്  രാവിലെ 11 ലിറ്ററോളം പാൽ കറന്നെടുത്ത ശേഷം കുളിപ്പിച്ച്  സമീപത്തെ റബ്ബർ തോട്ടത്തിൽ തീറ്റയ്കായി  കെട്ടിയിരുന്നു 12 മണിയോടെ തിരികെ കൊണ്ടു പോരുമ്പോഴാ ണ് പശു അസ്വസ്ഥതകൾ കാണിക്കുകയും ചത്തുവീഴുകയും ചെയ്തത്. 



കിടങ്ങൂർ മൃഗാശുപത്രിയിൽ  നിന്ന് വെറ്റിനറി ഡോക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധിച്ച് സൂര്യാഘാത മെന്ന് സ്ഥിരീകരിച്ചു കിഴക്കെ കൂടല്ലൂർ ക്ഷീരോത്പാദക സംഘം പ്രസിഡൻ്റ് കൂടിയായ സജി പശുക്കളെ വളർത്തുന്നുണ്ട്  തൊഴുത്തിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. കനത്ത ചൂട് പശുക്കൾക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് സജി പറഞ്ഞു. 



Post a Comment

0 Comments